തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന വ്യാഴാഴ്ച മുതല്‍ ആരംഭിച്ചേക്കും, മദ്യ വില്പനയ്ക്കായുള്ള വെർച്വൽ ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കും, വെര്‍ച്വൽ ക്യൂ ബുക്കിംഗ് സൗകര്യവും ഇന്ന് മുതല്‍ തുടങ്ങും, മദ്യശാലകള്‍ നിശ്ചയിക്കുന്ന പിന്‍കോഡ് അനുസരിച്ച് ടോക്കണ്‍ എടുത്താണ് എസ്.എം.എസ് സൗകര്യം ഉണ്ടാകുക. ആപ്പ് വഴി ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യം മാത്രമേ ലഭ്യമാകു. ഉപഭോക്താക്കളുടെ പിന്‍കോഡിലൂടെയാണ് ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് വ്യക്തമാക്കും.
കൂടാതെ ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസയില്‍ 11 പൈസ ആമസോണ്‍ ക്‌ളൗഡിനുള്ള മാസ വാടകയാണ്. എസ്.എം.എസ്, ക്യൂ.ആര്‍ കോഡ് സര്‍വീസുകള്‍ക്ക് 15 പൈസ വീതമാണ് ഈടാക്കുന്നത്. ബെവ്കോയുടെ മറ്റ് ചെലവുകള്‍ക്ക് 24 പൈസയാണ് ഈടാക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കിയത്. ഫെയര്‍ കോഡില്‍ നിന്ന് ബെവ് കോ ആപ്പ് വാങ്ങിയത് 2,84,203 രൂപയ്ക്കാണ് എന്ന് കണക്കുകൾ.
കൂടാതെ ആപ്പിന്റെ പ്രതിവര്‍ഷ മൈന്റനന്‍സ് നിരക്കായി 2 ലക്ഷം രൂപ നല്‍കണം,, ആപ്പ് ഒരേ സമയം നിരവധി ആളുകള്‍ ഉപയോഗിക്കുന്നതിനാല്‍ തകരാറിലാകാതിരിക്കാന്‍ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തുമെന്നും വ്യക്തമാക്കി.
Post Your Comments