
കൊച്ചി : കുതിച്ചുയർന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 600 രൂപകുറഞ്ഞ് 34,200 രൂപയായി.
4275 രൂപയാണ് ഗ്രാമിന്. റെക്കോഡ് വിലയായ 35,040 രൂപ മെയ് 18ന് രേഖപ്പെടുത്തിയതനുശേഷം തുടര്‍ച്ചയായി വിലകുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
മൂന്നുദിവസമായി 34,800 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. തുടര്‍ന്നാണ് ഒറ്റയടിക്ക് ബുധനാഴ്ച 600 രൂപ കുറഞ്ഞത്. ആഗോള വിപണിയില്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഔണ്‍സിന് 1,710.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Post Your Comments