NattuvarthaLatest NewsKeralaNews

പലരും മാസങ്ങളോളം ജോലി പോലും ഇല്ലാതെ പരസഹായത്താലാണ് നാടെത്തുന്നത്; ഈ സർക്കാർ പ്രവാസികളോട് കാണിക്കുന്നത് കൊടും വഞ്ചന

പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി

കുവൈത്ത് ; പലരും മാസങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്ന പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി..

പലരും സൗജന്യമായി കൊറന്റീന്‍ സെന്ററുകള്‍ വിട്ടുകൊടുക്കാന്‍ കേരളത്തിലെ മതസംഘടനകളും സ്ഥാപന ഉടമകളും തയ്യാറായിരിക്കുന്ന സമയത്താണ് മാസങ്ങളോളം ജോലിയില്ലാതെ പ്രയാസപ്പെട്ട് മറ്റുള്ളവരുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയ പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ കൊറന്റീന്‍ ഫീസ് ഈടാക്കുന്നത് എന്നത് വഞ്ചനയാണെന്നും വ്യക്തമാക്കി.

അതിനാൽ‌ ഇതില്‍നിന്ന് അടിയന്തരമായി സര്‍ക്കാര്‍ പിന്മാറണം,, 150ല്‍ പരം പ്രവാസി മലയാളികള്‍ മരിച്ചിരിക്കേ അവരുടെ കുടുംബങ്ങള്‍ക്കും പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കൂടുതല്‍ സാമ്പത്തികഭാരം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button