ഷിംല: കൊറോണ വൈറസ് ബാധയത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും മൂന്നു കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ഇതുകൂടാതെ 16 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എപ്പിഡെമിക്സ് ഡിസീസസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മഹിളാ കോണ്‍ഗ്രസിന്റെ മണ്ഡി ജില്ലാ അധ്യക്ഷന്‍ സുമന്‍ ചൌധരി, മൂന്ന് കൌണ്‍സിലര്‍മാര്‍, മറ്റ് 16 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതിനായി ഈ സംഘം റോഡ് ഉപരോധിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സാണ് സംഘം തടഞ്ഞത്. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെയും നേതാവിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും എപ്പിഡെമിക്സ് ഡിസീസസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ജയലളിതയുടെ സ്വത്തിനുള്ള അവകാശം ആർക്കെന്ന് വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി
തിങ്കളാഴ്ച കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.കൊറോണയെ നശിപ്പിച്ച് മനുഷ്യരാശിയെ രക്ഷിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം നടത്തുന്ന ചൌധരിയാണ് രോഗം ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.
Post Your Comments