Latest NewsIndiaNews

എ.എസ്.ഐ രണ്ട് കള്ളന്മാരെ പിടികൂടി ; അവരില്‍ നിന്ന് കൊറോണ വൈറസ് അദ്ദേഹത്തെയും

ബെംഗളൂരു • ബെംഗളൂരുവിലെ ഒരു പോലീസുകാരന്‍ ഒരു മോഷണക്കേസ് കണ്ടെത്തുകയും രണ്ട് കുറ്റവാളികളെ പിടികൂടുകയും ചെയ്തു, എന്നാല്‍ അതിലൂടെ അദ്ദേഹത്തിന് കുറ്റവാളികളില്‍ നിന്ന് കൊറോണ വൈറസ് പകര്‍ന്നു.

മെയ് 16 നാണ് നിർമാണ സ്ഥലത്ത് നിന്ന് ഇരുമ്പ് വടികളും മറ്റ് വസ്തുക്കളും മോഷ്ടിച്ചതിന് രണ്ട് പേരെ ഹെബ്ബഗോഡി പോലീസിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാനദണ്ഡമനുസരിച്ച്, ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇരുവരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കി.

ബെംഗളൂരുവിലെ ആദ്യത്തെ കണ്ടെയ്‌നർ സോണായ പദരായണപുരയിലെ താമസക്കാരായ ഇരുവരും കോവിഡ് പോസിറ്റീവ് ആണെന്ന പരിശോധനാ ഫലം ഞെട്ടിച്ചു. എ.എസ്.ഐ ഉൾപ്പെടെ 20 ഓളം പോലീസുകാരെ ക്വാറന്റൈനിലാക്കുകയും സ്റ്റേഷൻ മുഴുവൻ അണുനശീകരണം നടത്തി.

ഇപ്പോള്‍, എ‌.എസ്‌.ഐയുടെ പരിശോധനാ ഫലയും പോസിറ്റീവ് ആയിരിക്കുന്നു. അദ്ദേഹത്തെപ്പോലുള്ള നിരവധി പോലീസുകാർ അവരുടെ ചുമതല നിർവഹിക്കണോ അതോ തൽക്കാലം അതിൽ നിന്ന് വിട്ടുനിൽക്കണോ എന്ന ആശയക്കുഴപ്പത്തിലാണ്. ചികിത്സയ്ക്കായി എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പകർച്ചവ്യാധി പിടിപെട്ട പോലീസുകാരന്റെ കേസ് ഇന്ന് കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 122 കേസുകളിൽ ഒന്ന് മാത്രമാണ്. കൽബർഗിയിൽ നിന്ന് 28 , യാദിരിയിൽ നിന്ന് 16 , ഹസ്സനിൽ നിന്ന് 13, ബീദറിൽ നിന്ന് 13, ദക്ഷിണ കന്നഡയിൽ നിന്ന് 11, ഉഡുപ്പിയിൽ നിന്ന് 9, ഉത്തര കന്നഡ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് 6 വീതം, റൈച്ചൂരിൽ നിന്ന് 5, ബെലഗവിയിൽ നിന്ന് 4 , ചിക്കമംഗലൂരുവിൽ നിന്ന് 3, വിജയപുര, ബെംഗളൂരു ഗ്രാമങ്ങളിൽ നിന്ന് 2 വീതം, മാണ്ഡ്യ, തുമകരു എന്നിവിടങ്ങളിൽ നിന്ന് ഓരോ വീതമാണ് ഇന്ന് റിപ്പോട്ട് ചെയ്തത്.

കര്‍ണാടകയില്‍ ആകെ കേസുകള്‍ 2,405 ആയി. 45 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,602 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button