ജനീവ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ കോവിഡ് വ്യാപനം കൂടുമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധ വീണ്ടും കൂടാൻ സാധ്യതയുണ്ട്. ഇക്കാര്യം എല്ലാ രാജ്യങ്ങളും കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ വ്യക്തമാക്കി.
നിലവില്‍ രോഗവ്യാപന തോത് കുറഞ്ഞെങ്കിലും രോഗവ്യാപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് പറയാനാവില്ല. അതിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് നമുക്ക് ഏതാനും മാസങ്ങള്‍ ലഭിച്ചേക്കാം. രോഗബാധയില്‍ കുറവുണ്ടാകുന്ന രാജ്യങ്ങള്‍ ഈ സമയം രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
Post Your Comments