Latest NewsKeralaNews

മകൻ നിരപരാധി; ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് പരസ്യമായി ഭീഷണി മുഴക്കിയെന്ന് സൂരജിൻ്റെ അമ്മ

കൊല്ലം : ഉത്രയുടെ സഞ്ചയനത്തിൻ്റെ അന്ന് പരസ്യമായി മകനെ കുടുക്കുമെന്ന് പിതാവ് വിജയസേനൻ ഭീഷണി മുഴക്കിയിരുന്നതായി സൂരജിൻ്റെ അമ്മ രേണുക. ലക്ഷങ്ങൾ മുടക്കി സൂരജിനെ കള്ളക്കേസിൽ കുടുക്കുമെന്നും വിജയസേനൻ പറഞ്ഞിരുന്നതായി രേണുക പറയുന്നു.

‘ മകൻ നിരപരാധിയാണ്, സഞ്ചയനത്തിന്റെ അന്ന് അവർ നൽകിയതെല്ലാം തിരികെ നൽകി. കാറുൾപ്പെടെയുള്ളവ അവർക്ക് കൊടുത്തു. അന്ന് അവരുടെ അച്ഛൻ പറഞ്ഞത്, ലക്ഷങ്ങൾ മുടക്കി സൂരജിനെ കുടുക്കുമെന്നാണ്. അങ്ങനെ എനിക്ക് വയ്യാതായി ഞാൻ അഞ്ചലിൽ ആശുപത്രിയിലായിരുന്നു. പിറ്റേന്ന് മൂന്നു മണിക്കാണ് ഞാൻ അവിടെ നിന്ന് ഡിസ്ചാർജ് ആയത്. അവൻ എങ്ങനെയുള്ള ചെറുപ്പക്കാരനാണെന്ന് ഈ നാട്ടുകാരോട് ചോദിച്ചാൽ അറിയാം. സൂരജിനെ കള്ളക്കേസിൽ കുടുക്കുമെന്ന് അന്നേ അച്ഛൻ പറഞ്ഞതാണ്. എനിക്കിനി അവനെയും വേണ്ട. കൊണ്ടുപോയി ആരാണെന്ന് വെച്ചാൽ കൊന്നുതിന്നട്ടെ. അവനേം വേണ്ട, അവൻ്റെ കുഞ്ഞിനേം വേണ്ട. ഇത്രയും നാൾ കുഞ്ഞിനെ എൻ്റെ കൂടെ കിടത്തി ഞാൻ ഉറക്കി. ഇനി എനിക്ക് അതിനെയും വേണ്ട.’- രേണുക മാധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button