തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച മുതൽ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27-നും 28-നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29-ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴയും ശക്തമായ കാറ്റും വീശും.
27-ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 28-ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, 29-ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഞ്ഞ അലർട്ട്.
Post Your Comments