
കോവിഡ് കേസുകളിൽ വർധന ഉണ്ടെന്നിരിയ്ക്കേ ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു,, ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല,, എല്ലാത്തരം വ്യവസായങ്ങളും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണത്തില്‍ ഇളവു വരുത്തിയതെന്ന് റിപ്പോർട്ടുകൾ.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനം,, ജിമ്മുകളും സിനിമശാലകളും ഐസ് റിങ്കുകള്‍ പോലുള്ള വിനോദകേന്ദ്രങ്ങളും ബുധനാഴ്ച മുതല്‍ തുറക്കും,, മെഡിക്കല്‍ സേവനങ്ങളും അനുവദിക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എന്നാൽ ആളുകള്‍ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഷെയ്ഖ് ഹംദാന്‍ ആവശ്യപ്പെട്ടു,, മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം,, പൊതുയിടങ്ങളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കി.
Post Your Comments