ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഇന്ത്യയില്‍ നിന്നും വരുന്ന നേപ്പാളി പൗരന്മാര്‍ രാജ്യത്ത് കോവിഡ് പരത്തുന്നുവെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി. അന്താരാഷ്ട്ര അതിര്‍ത്തികള്‍ താണ്ടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം പാലിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നും വലിയ തോതിലാണ് ആളുകള്‍ നേപ്പാളിലേക്ക് കടക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ഒറ്റക്കും കൂട്ടായും വരുന്ന ഇവരുടെ എണ്ണം പോലും ഒദ്യോഗികമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ ജോലി ചെയ്തുവരുന്ന നേപ്പാളി തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Post Your Comments