
മലപ്പുറം : അരീക്കോട് വിവാഹത്തലെന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.കേസിൽ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്.
2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജൻ കുത്തിക്കൊലപ്പെടുത്തിയത്.മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന ദുരഭിമാനം ഭയന്നാണ് കൊലപാതകം നടത്തിയത്.
ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതർക്കത്തിനിടെ ആതിരയെ രാജൻ കുത്തുകയായിരുന്നു.
Post Your Comments