ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി മകൻ. മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മകന് അഖില്‍ പറഞ്ഞു. പഴകിയതും കീറിയതുമായ മാസ്കുകള്‍ നല്കി ആശുപത്രി അധികൃതര്‍ പണം വാങ്ങി.
ALSO READ:തമിഴ്നാട്ടില്‍ നടത്തിയ പരിശോധനകളിൽ 88 ശതമാനവും നിശബ്ദ കോവിഡ് വാഹകർ; ഭീതിയിൽ സംസ്ഥാനം
ചികില്സതേടിയപ്പോള് ആശുപത്രിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്കി ജോലി ചെയ്യിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും രണ്ട് ദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചില്ലെന്നും അഖില്‍ പറഞ്ഞു.
Post Your Comments