Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഉത്തർ പ്രദേശിൽ നിന്ന് ഇനി തൊഴിലാളികളെ വേണമെങ്കിൽ ഇതരസംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങണം: പ്രത്യേക കമ്മീഷനുമായി യോഗി സർക്കാർ

അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കുന്നതരത്തിലും മുഖ്യമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന തരത്തിലുമാണ് കുടിയേറ്റ തൊഴിലാളി കമ്മീഷന്‍.

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് ഇനി തൊഴിലാളികളെ ആവശ്യമെങ്കില്‍ ഇതരസംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലാളികളെ സംരക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക കമ്മിഷനും യോഗി സര്‍ക്കാര്‍ രൂപീകരിച്ചു.അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കുന്നതരത്തിലും മുഖ്യമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന തരത്തിലുമാണ് കുടിയേറ്റ തൊഴിലാളി കമ്മീഷന്‍.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു കമ്മിഷന്‍ രൂപീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴില്‍ ചെയ്യാന്‍ പോയി മടങ്ങി എത്തിയവര്‍ക്കു സംരക്ഷണമൊരുക്കാനാണു പ്രഥമ പരിഗണന. നിലവില്‍ 23 ലക്ഷം തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്ക് തിരികെ എത്തിയിരിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.ഇതരംസംസ്ഥാനങ്ങള്‍ യുപിയില്‍ നിന്നുള്ള തൊഴിലാളികളോടു കാട്ടുന്ന സമീപനം ശരിയല്ല. തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതില്‍ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടെന്നും ഈ കോവിഡ് കാലത്തു വ്യക്തമായെന്നും യോഗി ആരോപിച്ചു .

സിനിമാ സെറ്റ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റിൽ, നാലുപേർക്കായുള്ള അന്വേഷണം തുടരുന്നു

1113 ട്രെയിനുകളിലായാണ് പരമാവധി ആളുകളും പല ഘട്ടങ്ങളിലായി എത്തിയിരിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കല്‍ ഇതിന്റെ ഭാഗമാണ്. കൂടാതെ ജോലി സുരക്ഷയുടെ കാര്യവും ശ്രദ്ധിക്കും. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തി നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആ കാലാവധി കഴിഞ്ഞാല്‍ ജോലി നല്‍കുന്നതിന് നയപരമായ തീരുമാനം എടുത്തു കഴിഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button