അബൂദാബി : യുഎഇയില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് തിങ്കളാഴ്ച മുതല്‍ മടങ്ങിയെത്താം, യാത്രാ പെര്‍മിറ്റിനായി അപേക്ഷിക്കണം . ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. അതാതു രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന യാത്രക്കാര്‍ യാത്ര സുഗമവും സുരക്ഷിതവുമാകുന്നതിനു നിശ്ചിത വെബ്‌സൈറ്റില്‍ യാത്രാ പെര്‍മിറ്റിനായി അപേക്ഷിക്കണം. ജൂണ്‍ ഒന്നു മുതല്‍ കാലാവധിയുള്ള വീസക്കാര്‍ക്ക് തിരിച്ചെത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് അറിയിച്ചത്.
read also : കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരം : കൊറോണ വൈറസ് എവിടെ നിന്നാണ് ഇവര്‍ക്ക് പിടിപ്പെട്ടതെന്ന് അജ്ഞാതം
പുറപ്പെടുന്നതിനു മുമ്പ് മടക്കയാത്രയ്ക്കുള്ള പെര്‍മിറ്റ് ലഭിക്കാന്‍ അതോറിറ്റിയുടെ smartservices.ica.gov.ae വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. കളര്‍ ഫോട്ടോ, വീസ, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടി വരും.
വിനോദയാത്രയിലായിരുന്നെങ്കില്‍ അതു തെളിയിക്കുന്ന രേഖകള്‍, തൊഴില്‍, വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ളത് സമര്‍പ്പിക്കണം. അതില്ലാത്തവര്‍ മടക്കയാത്ര വിമാന ടിക്കറ്റ് പകര്‍പ്പ് നല്‍കിയാലും മതിയാകും. കോവിഡ് മൂലം കുടുംബങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ അവരുടെ കുടുബങ്ങളില്‍ എത്തിക്കുന്നതിനാണ് ഈ സേവനമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
Post Your Comments