Latest NewsKeralaNews

കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരം : കൊറോണ വൈറസ് എവിടെ നിന്നാണ് ഇവര്‍ക്ക് പിടിപ്പെട്ടതെന്ന് അജ്ഞാതം

കോഴിക്കോട്: കോവിഡ് ബാധിച്ച കണ്ണൂര്‍ സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധര്‍മ്മടം സ്വദേശിയായ 63 കാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണുള്ളത്.

Read Also : കൊറോണ വൈറസിനെ തുരത്താന്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button