ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഇന്നു വരെ ഓടിച്ചത് 2813 പ്രത്യേക ശ്രമിക് ട്രെയിനുകള്‍. ലക്ഷ്യസ്ഥാനത്ത എത്തിച്ചത് 37 ലക്ഷം യാത്രക്കാരെ. ഓടിയ ട്രയിനുകളില്‍ 1301 യു.പിക്ക് വേണ്ടിയും 973എണ്ണം ബീഹാറിന് വേണ്ടിയും. കേരളത്തിനു വേണ്ടി ഇതേവരെ ഓടിയത് വെറും ആറെണ്ണം. മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടു പോകാന്‍ കൂടുതല്‍ ട്രയിനിനായി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ട്രയിന്‍ വരരുതെന്ന് ആവശ്യപ്പെടുകയാണ് കേരളം.മഹാരാഷ്ട്ര താനെയില്‍ നിന്നും ഇന്നലെ പുറപ്പെടാനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തിന്റെ ആവശ്യപ്രകാരം യാത്ര മാറ്റിവച്ച സംഭവത്തിൽ യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമാണ്.
മുംബൈ മലയാളികൾ കേരളത്തിന്റെ ഒപ്പം നിന്നിരുന്നവരാണെന്നും എന്നിട്ടും അവരോടു അവഗണന കാട്ടിയെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി.കൂടുതല്‍ തീവണ്ടികള്‍ യു.പി, ബിഹാര്‍ എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഓടിച്ചതു മൂലം റെയില്‍ ശൃംഖലയില്‍ തിരക്കുണ്ടാകുകയും വണ്ടികള്‍ വൈകാനിടയാകുകയും ചെയ്തു. അതിനുപുറമെ സ്റ്റേഷനുകളിലെ വിവിധ ആരോഗ്യ ശാരീരിക അകല മാനദണ്ഡങ്ങള്‍ ആളുകളെ ഇറക്കുന്നതിന് കാലതാമസമുണ്ടാക്കുകയും ടെര്‍മിനലുകളില്‍ തിരക്കുണ്ടാക്കുകയും ചെയ്തു.
തിരക്ക് ഒഴിവാക്കുന്നതിനായി ചില ട്രെയിനുകള്‍ മഥുര, ജാര്‍സുഗുഡാ എന്നിവിടങ്ങള്‍ വഴി തിരിച്ചുവിട്ടു. അതിനുപുറമെ വലിയ ഗതാഗതമുള്ള പാതകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പാതകള്‍ യുക്തിസഹമാക്കുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. ട്രെയിനുകള്‍ വൈകുന്നില്ലെന്നത് ഉറപ്പാക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് തലത്തിലും, സോണല്‍ തലത്തിലും, ഡിവിഷണല്‍ തലത്തിലും ഇരുപത്തിനാലു മണിക്കൂര്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
ഏകദേശം 60% ട്രെയിനുകളും ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമാണ് ആരംഭിച്ചത്. 80% ശ്രമിക് ട്രെയിനുകളുടെയും ലക്ഷ്യസ്ഥാനം യു.പിയുടേയും ബിഹാറിന്റെയും (1301 യു.പിക്ക് വേണ്ടിയും 973എണ്ണം ബീഹാറിന് വേണ്ടിയും) വിവിധപ്രദേശങ്ങളായിരുന്നു. യു.പിയിലെ ഭൂരിഭാഗം ലക്ഷ്യസ്ഥാനങ്ങളും ലഖ്നൗ-ഗോരഖ്പൂര്‍ മേഖലയിലും ബിഹാറില്‍ പാട്നയ്ക്ക് ചുറ്റുമായിരുന്നു. ഇന്നലെ മുതല്‍ ഓടിയ 565 ട്രെയിനുകളില്‍ 266 എണ്ണം ബിഹാറിലേക്കും 172 എണ്ണം ഉത്തര്‍പ്രദേശിലേക്കുമാണ് പോയത്.
Post Your Comments