പത്തനംതിട്ട : നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക് ഡൗൺ ലംഘിച്ച് സംഘടിച്ചത്. ബിഹാറിലേക്ക് പോകണമെന്നാണ് ഇവർ പറയുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം. അനുമതി മാത്രം തന്നാൽ മതിയെന്നും തൊഴിലാളികള്‍ പറയുന്നു. ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Post Your Comments