Latest NewsNewsIndia

തബ്ലീ​ഗിനെക്കുറിച്ചുള്ള ചർച്ചകൾ ഇനി ഉണ്ടാകരുത്; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂഡൽഹി; തബ്ലീ​ഗിനെക്കുറിച്ചുള്ള ചർച്ചകൾ ഇനി ഉണ്ടാകരുതെന്ന് മന്ത്രി, നി​സാ​മു​ദീ​ന്‍ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍, ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം തു​ട​ര്‍​ച്ച​യാ​യി ച​ര്‍​ച്ച​യാ​കു​ന്ന​ത് ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ ബി​ജെ​പി എം​പി ജി.​വി.​എ​ല്‍. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു , നോ​ക്കൂ, അ​തെ​ല്ലാം പ​ഴ​യ​കാ​ര്യ​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ത്തി​ന് സം​വാ​ദ​ങ്ങ​ളും ന​ട​ന്നു​ക​ഴി​ഞ്ഞു, ഇനി , ഇ​ത് ത​ന്നെ വീ​ണ്ടും വീ​ണ്ടും ഉ​ന്ന​യി​ക്കു​ന്ന​ത് എ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു,

കോ​വി​ഡ്19 വ്യാ​പ​ന​ത്തി​നി​ടെ ന​ട​ന്ന തബ്ലീ​ഗ് സ​മ്മേ​ള​നം വ​ലി​യ വി​വാ​ദ​മുയർത്തിയിരുന്നു, തുടർച്ചയായി ഇത്തരത്തിൽ ചർച്ച ചെയ്യണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button