Latest NewsKeralaNews

കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് സൂരജ്; അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിക്കും? ഇത് കള്ളക്കേസെന്ന് സൂരജിന്റെ അമ്മ

അഞ്ചൽ: അഞ്ചലിൽ ഭർത്താവ് സൂരജ് കരിമൂർഖനെക്കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പ്രതി സൂരജിന്റ അമ്മ. കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് തന്റെ മകൻ സൂരജെന്നും, അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുമെന്നും സൂരജിന്റെ അമ്മ മാധ്യമ പ്രവർത്തകരോട് ചോദിച്ചു. ഇത് കള്ളക്കേസാണെന്നും അവർ കൂട്ടിച്ചേർത്തു.

സൂരജ് ക്രിമിനൽ സ്വഭാവമുള്ള ആളാണെങ്കിൽ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം അലക്ഷ്യമായി ഉത്രയുടെ വീടിന്റെ അടുത്തുതന്നെ എങ്ങനെ അവൻ ഉപേക്ഷിക്കുമെന്നും സൂരജിന്റെ അമ്മ ചോദിച്ചു. അതേസമയം, സൂരജിന്റെ വീട്ടുകാർക്ക് ക്രിമിനല്‍ സ്വഭാവമാണെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. അതിനാൽത്തന്നെ ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് ആവശ്യപ്പെട്ടു. അവർക്കൊപ്പം മകന്‍ വളരുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ആറുമാസമായി മകളെ കൊല്ലാൻ സൂരജ് ശ്രമിച്ചിരുന്നുവെന്നുള്ള വിവരമാണ് ലഭിക്കുന്നതെന്നും ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു.

ഒന്നര വയസുള്ള മകനാണ് ഉത്രയ്ക്കും സൂരജിനും ഉള്ളത്. ഉത്രയെ കൊന്ന ശേഷം മകനെ സൂരജ് ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നു. ഇത്ര ക്രൂരകൃത്യം ചെയ്ത ഒരാളുടെ കൂടെ മകളുടെ കുഞ്ഞ് വളരുന്നത് ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കേസിൽ ഭർത്താവ് സൂരജിനെ തെളിവെടുപ്പിന് ഇന്ന് ഉത്രയുടെ വീട്ടിൽ എത്തിച്ചിരുന്നു.

ALSO READ: ഒന്നരവയസുള്ള കുഞ്ഞ് ഉത്രയ്ക്കൊപ്പം ഉറങ്ങുമ്പോഴാണ് കൊടും വിഷമുള്ള കരിമൂർഖനെ സൂരജ് ഉത്രയുടെ ദേഹത്തേക്ക് ഇടുന്നത്; ഞെട്ടിക്കുന്ന മൊഴി പുറത്ത്

പരമാവധി ശിക്ഷ സൂരജിന് ഉറപ്പാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ വീട്ടുകാർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കും. എന്നാല്‍ പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമ തീരുമാനമായില്ല. ഗൂഡാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button