മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്‌പോട്ടായ മുംബൈയില്‍ കോവിഡ് വ്യാപനം ഇരട്ടിയിലധികമായി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ പ്രാവര്‍ത്തികമാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമാണെന്നും വിമാനസര്‍വീസുകള്‍ വേണ്ട എന്ന നിലപാടിലാണ് മഹാരാഷ്ട്ര. മേയ് മുപ്പത്തൊന്നിനുശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചനയും അദ്ദേഹം നല്‍കി.
താന്‍ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നു. വ്യോമഗതാഗതം ആരംഭിക്കേണ്ടതിന്റെ ആവശ്യകത തനിക്കു മനസിലാകും. എന്നാല്‍ തയാറെടുപ്പിന് കൂടുതല്‍ സമയം ആവശ്യമാണ്. നിലവില്‍ പ്രത്യേക വിമാനങ്ങള്‍ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ യാത്രകള്‍ പുനരാരംഭിച്ചുകഴിഞ്ഞു. ഇതു കോവിഡ് കേസുകള്‍ കൂടാന്‍ കാരണമാകും. നിയന്ത്രണങ്ങളില്‍ മെല്ലെ അയവുകള്‍ പ്രഖ്യാപിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീക്കാന്‍ പറ്റിയ സമയമല്ല. മേയ് 31 കൊണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. മണ്‍സൂണ്‍ കാലത്തിനുവേണ്ടി കൂടുതല്‍ ജാഗ്രത വേണ്ടെതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 47190 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1577 പേരാണ് ഒരു സംസ്ഥാനത്തുമാത്രം മരിച്ചിരിക്കുന്നത്.
Post Your Comments