അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 781 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 561 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് -19 ൽ നിന്നുള്ള ഒരു പുതിയ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
35,000 പുതിയ കോവിഡ് -19 പരിശോധനകളും നടത്തിയതായി മന്ത്രാലയം അറിയിച്ചു.
കോവിഡ് -19 ൽ നിന്നുള്ള ഒരു പുതിയ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 29,485 ആയി. ഇതുവരെ 15,056 പേര്‍ക്ക് രോഗം ഭേദമായി. 14,184 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 245 ആണ്.
എല്ലാ രോഗികൾക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു. ആരോഗ്യ അധികൃതരുമായി സഹകരിക്കണമെന്നും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എല്ലാ മുൻകരുതൽ നടപടികളും, പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രലായം ആവശ്യപ്പെട്ടു.
മലയാളി അധ്യാപകനായ വി. അനില്‍കുമാര്‍(49) ആണ് ഇന്ന് യു.എ.ഇയില്‍ മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ച 3.30 നു അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.
അബുദാബി മുസഫ സണ്‍റൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂള്‍ ഹിന്ദി അധ്യാപകനായ അനില്‍ കുമാര്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിയാകുന്നു. ഭാര്യ രജനി അതേ സ്കൂളിലെ അധ്യാപികയുമാകുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമായ അനിലിന്റെ മക്കള്‍ നിരഞ്ജന(14), ശ്രീനിധി(9) സണ്‍റൈസ് സ്കൂളില്‍ എട്ടിലും രണ്ടിലും പഠിക്കുന്നു.
Post Your Comments