Latest NewsNewsInternational

പത്ത് വര്‍ഷം നീളുന്ന ലോകസാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചനം : സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ സംഭവിയ്്ക്കാന്‍ പോകുന്നത് വന്‍ ആഗോള ദുരന്തം

ന്യൂഡല്‍ഹി പത്ത് വര്‍ഷം നീളുന്ന ലോകസാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചനം .  സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ സംഭവിയ്്ക്കാന്‍ പോകുന്നത് വന്‍ ആഗോള ദുരന്തം
, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനിയാണ് ലോകരാഷ്ട്രങ്ങളെ ബാധിയ്ക്കാന്‍ പോകുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് മുന്നറിയിപ്പു തരുന്നത്. യുഎസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷയുദ്ധം ഉണ്ടാകുമെന്നും വന്‍തോതില്‍ തൊഴില്‍നഷ്ടവും വരുമാന ഇടിവും ഉണ്ടാകുമെന്നും തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറയുമെന്നും റുബീനി പ്രവചിക്കുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലൂടെ ലോകശ്രദ്ധ നേടിയ റുബീനിക്ക് ‘ഡോ. ഡൂം’ എന്ന പേരും ലഭിച്ചിരുന്നു.

Read Also : യാ​ത്രി​ക​രെ ബ​ഹി​രാകാ​ശ​ത്ത് എ​ത്തി​ക്കു​ന്ന നാ​സ​യു​ടെ ച​രി​ത്ര ദൗ​ത്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് എത്തും

2008 ലെ സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം 10 വര്‍ഷം ശ്രമിച്ചാണ് 22 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. കോവിഡ് വന്ന് 2 മാസത്തിനുള്ളില്‍ 30 ദശലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞെന്നു റുബീനി ചൂണ്ടിക്കാട്ടി.

പല രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കൊള്ളയടിക്കുന്ന സ്ഥിതി ഉണ്ടാകാം. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മാത്രം വാങ്ങും; സുഖഭോഗ വസ്തുക്കള്‍ ഒഴിവാക്കും.

പല വികസിത രാജ്യങ്ങളിലും തൊഴിലില്ലായ്മ വേതനം നിലയ്ക്കും. നഷ്ടപ്പെട്ട ജോലികള്‍ തിരിച്ചുവരാതാകും. തൊഴിലാളികള്‍ക്കു മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്ന സ്ഥിതിയാകും. തൊഴിലാളികള്‍ക്കു പകരം റോബട്ടുകളും നിര്‍മിത ബുദ്ധിയും ഓട്ടമേഷനും മതി എന്നു വരും.

യുഎസും ചൈനയും തമ്മില്‍ വ്യാപാര, സാങ്കേതിക, ധനകാര്യ, നിക്ഷേപ, ഡേറ്റ, വാര്‍ത്താ വിനിമയ യുദ്ധങ്ങള്‍ നടക്കും. മറ്റു രാഷ്ട്രങ്ങള്‍ ഇതില്‍ ഒരുപക്ഷത്തു നില്‍ക്കേണ്ടി വരും. ഒന്നുകില്‍ ചൈനയുടെ അല്ലെങ്കില്‍ യുഎസിന്റെ 5ജി, നിര്‍മിത ബുദ്ധി, റോബട്ടിക്‌സ് എന്നിവ ഉപയോഗിക്കേണ്ടി വരും. ചൈനയുടെ 5ജി ചിപ്പുള്ള സാധനങ്ങള്‍ യുഎസ് ഉടന്‍ വിലക്കും.

കാലാവസ്ഥ വ്യതിയാനവും മഹാമാരികളും തമ്മില്‍ ബന്ധമുണ്ട്. എച്ച്‌ഐവി, സാര്‍സ്, മെര്‍സ്, എച്ച്1എന്‍1, സിക, എബോള, കോവിഡ് തുടങ്ങിയവ വന്നത് ഇങ്ങനെയാണ്. സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ ശിലായുഗം മുതല്‍ അടയിരിക്കുന്ന വൈറസുകള്‍ പുറത്തുവരാം. അവ എന്താണു കൊണ്ടുവരികയെന്നു പറയാനാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button