
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) ജുബൈലിൽ മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 12 ദിവസമായി ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളി രാത്രി 11.30ഓടെയായിരുന്നു മരണം സംഭവിച്ചത്.
Also read : കോവിഡ് : രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്‍കി
പനിയും, ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും തുടർന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണാനന്തര നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ:ജോസഫൈന്‍, മക്കള്‍: രേഷ്മ ,ഡെയ്‌സി മരുമകന്‍ :ഉദേശ് .
Post Your Comments