നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്വാനുരുദ്ര പശുപതിനാഥ് മഹാരാജിനേയും ശിഷ്യനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദേഡിലെ ഉമ്രി ആശ്രമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കിടന്നിരുന്നത്. ആശ്രമ പരിസരത്ത് നിന്നും അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓടിയെത്തിയ അന്തേവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോട് കൂടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയിട്ടുണ്ട്. മോഷണം നടത്താനാകാം ചെറുപ്പക്കാരന് ആശ്രമത്തില്‍ പ്രവേശിച്ചതെന്ന് നന്ദേഡ് പോലീസ് സൂപ്രണ്ട് വിജയ് കുമാർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലും പരിസരത്തും ഉള്ളവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.
Post Your Comments