KeralaLatest NewsNews

സംസ്ഥാനം അതീവ ജാഗ്രതയില്‍ … വൈറസ് പിടിപെടുന്നവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് അജ്ഞാതം : അജ്ഞാതരായ രോഗവാഹകര്‍ ഏറുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിയ്ക്കുന്നു , വൈറസ് പിടിപെടുന്നവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് അജ്ഞാതം . അജ്ഞാതരായ രോഗവാഹകര്‍ ഏറുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Read Also : കൊറോണ വൈറസ് വ്യാപനം : ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ കരുതലോടെ ഇരിക്കാന്‍ നിര്‍ദേശം : സിപിഒഡി രോഗികള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക

കേരളത്തില്‍ ഒരാഴ്ചക്കിടെ 207 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായതും ആറുപേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താത്തതും അതിജാഗ്രത ആവശ്യപ്പെടുന്നു. സമ്പര്‍ക്കരോഗബാധിതരില്‍ കാസര്‍കോട് ഓട്ടോ ഡ്രൈവര്‍ക്കും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ സ്ത്രീകള്‍ക്കും കോവിഡ് ബാധ എങ്ങനെയെന്ന് വ്യക്തതയില്ല.

കണ്ണൂര്‍ ധര്‍മടം സ്വദേശികളായ ദമ്പതികള്‍, ഇടുക്കിയിലെ ബേക്കറിയുമ എന്നിവര്‍ക്കും രോഗം ബാധിച്ച വഴിയറിയില്ല. ഇളവുകള്‍ തുടങ്ങിയതോടെ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാം. വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തക, കണ്ണൂരിലെ മൂന്ന് നഴ്‌സുമാര്‍, രണ്ട് ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ 10 ദിവസത്തിനിടെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായതും അതീവ ഗൗരവത്തോടെ കാണണം. സുരക്ഷാ കവചങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഉപയോഗവും അപര്യാപ്തതയും പ്രതിസന്ധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button