കുവൈറ്റ് സിറ്റി : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. കുവൈറ്റിൽ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന ലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടിൽ ബദറുൽ മുനീർ (39) ആണ് മിഷ്‌റഫ് ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചത്. ഭാര്യ: ഹാജറ ബീവി. 2 മക്കൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവരാണ് അബുദാബിയിലാണ് മരിച്ചത്. ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച അനില്‍ കുമാര്‍. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 105 ആയി. ആകെ മരണം 840
Post Your Comments