മുംബൈ: കോവിഡ് രോഗ വർദ്ധനവിൽ യാതൊരു കുറവും ഇല്ലാത്ത സ്ഥിതിയാണ് മഹാരാഷ്ട്രയിൽ. തുടർച്ചയായി ഏഴാം ദിവസവും സംസ്ഥാനത്ത് രണ്ടായിരത്തിലേറെ പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ 2,608 പേർക്കു കൂടി കോവിഡ് കണ്ടെത്തിയതോടെ മൊത്തം രോഗികൾ 47,190. ഇന്നലെ 60 പേരാണു മരിച്ചത്.
മരണ സംഖ്യ 1,577 ആയി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിൻ യാത്രക്കാരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 14 ദിവസത്തേക്ക് ക്വാറന്റീൻ ചെയ്യുമെന്നു മുംബൈ കോർപറേഷൻ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകളിൽ എത്തുന്നവരെ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്റീനിൽ അയയ്ക്കും. സംസ്ഥാനത്ത് 1,671 പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് ബാധിച്ചു; 18 പേർ മരിച്ചു.
തമിഴ്നാട്ടിൽ കോവിഡ് മരണം 103 ആയി. ഇന്നലെ 759 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികൾ 15,512. ഇതിൽ 7491 പേർ സുഖപ്പെട്ടു. തലസ്ഥാനമായ ചെന്നൈയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചതു 625 പേർക്ക്. നഗരത്തിൽ ഒറ്റ ദിനം ഇത്രയധികം പേർക്കു രോഗം കണ്ടെത്തുന്നത് ആദ്യം. ഇവിടെ ആകെ രോഗികൾ 9989. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളജിൽ 15 ഡോക്ടർമാർക്കു കോവിഡ് അതിനിടെ, ചെന്നൈ ഒഴികെയുള്ള നഗരങ്ങളിൽ സലൂണും ബ്യൂട്ടി പാർലറും ഇന്നു മുതൽ തുറക്കാൻ അനുമതി നൽകി.
കർണാടകയിൽ കോവിഡ് രോഗികൾ 19,59. മരണം 42. പുതിയ 216 രോഗികളിൽ 4 മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ 12 വയസിൽ താഴെയുള്ള 36 കുട്ടികൾ. കർണാടകയിൽ ഇന്നു മുതൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്‌ഡൗൺ. നഷ്ടം നികത്താൻ സ്വകാര്യ ബസുകളിൽ ടിക്കറ്റ് ചാർജ് 15% ഉയർത്താൻ സർക്കാർ അനുമതി.
Post Your Comments