തിരുവനന്തപുരം: ഇന്ത്യക്കകത്തു നിന്നു വിമാനങ്ങളിൽ എത്തുന്നവർ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, യോഗങ്ങൾക്കും മറ്റുമായി ഒന്നോ രണ്ടോ ദിവസത്തേക്ക് എത്തി മടങ്ങുന്നവർക്ക് ക്വാറന്റീൻ ബാധകമല്ല.
കേരളത്തിൽ താമസിക്കാനായി വിമാനങ്ങളിൽ എത്തുന്നവരാണ് ക്വാറന്റീനിൽ കഴിയേണ്ടത്. ഇവർക്ക് യാത്രാ വിവരങ്ങൾ റജിസ്റ്റർ ചെയ്യാൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ സൗകര്യമൊരുക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയർ ഏതു മാർഗത്തിൽ എത്തിയാലും ക്വാറന്റീനിൽ കഴിയണമെന്നാണു സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ രാജധാനി എക്സ്പ്രസ് മാതൃകയിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം സ്റ്റോപ്പ് മതിയെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇതാകും സൗകര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments