ന്യൂഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി എത്തിയതോടെ രാജ്യത്തെ കോവിഡ് രഹിത ജില്ലകളുടെ എണ്ണവും കുറഞ്ഞു. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് മടങ്ങി എത്തിയത്. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണു പുതിയ കേസുകള്‍ കൂടുതല്‍.
ഏപ്രില്‍ 22 ന് രാജ്യത്ത് 300 കോവിഡ് മുക്ത ജില്ലകളുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ 174 ഇടങ്ങളില്‍ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തുവെന്നാണു കണക്ക്. ഇതോടെ നിലവില്‍ 126 കോവിഡ് മുക്ത ജില്ലകളാണ് രാജ്യത്തുള്ളത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ മടങ്ങി എത്തിയതോടെ നോണ്‍ ഹോട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നതിന്റെ സൂചനയുണ്ട്. തൊഴിലാളികള്‍ മടങ്ങി എത്തിയതോടെ നോണ്‍ ഹോട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നതിന്റെ സൂചനയുണ്ട്. നേരത്തേ 10ല്‍ താഴെ കേസുകള്‍ മാത്രമുണ്ടായിരുന്ന 200 ജില്ലകളുണ്ടായിരുന്നു. ഇവിടെ നിലവില്‍ 40 കേസുകള്‍ വീതം ശരാശരിയുണ്ട്. 10നും 50നും ഇടയില്‍ കോവിഡ് രോഗികളുണ്ടായിരുന്ന 150 ജില്ലകളില്‍ നിലവില്‍ നൂറിനടുത്താണു രോഗികള്‍.
ആകെ കോവിഡ് രോഗികളില്‍ 90% ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ബംഗാള്‍, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 80% കേസുകളും.
ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണു മരണനിരക്കില്‍ മുന്നിലുള്ളത്. ആകെ മരങ്ങളില്‍ 90 % ഇവിടെനിന്ന്. മുംബൈ, അഹമ്മദാബാദ്, പുണെ, ഡല്‍ഹി, കൊല്‍ക്കത്ത, ഇന്‍ഡോര്‍, താനെ, ജയ്പുര്‍, ചെന്നൈ, സൂറത്ത് എന്നിവയാണു മരണസംഖ്യയില്‍ മുന്നിലുള്ള നഗരങ്ങള്‍. രാജ്യത്തെ 70 % മരണവും ഈ നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവ.
Post Your Comments