കൊല്‍ക്കത്ത: ഉദ്യോഗസ്ഥര്‍ ഉംപുണ്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാൽ പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിന്‍ അയയ്ക്കരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരും ദിവസങ്ങളില്‍ ശ്രമിക് ട്രെയിനില്‍ എത്തുന്നവരെക്കൂടി സ്വീകരിക്കാനോ സൗകര്യങ്ങള്‍ ഒരുക്കാനോ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മെയ് 26 വരെ പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അവർ വ്യക്തമാക്കി.
Read also: പോക്സോ കേസില്‍ അധ്യാപിക അറസ്റ്റിൽ: സംഭവം കോഴിക്കോട്
അതേസമയം പശ്ചിമ ബംഗാളിലും ഒഡീഷയിലും വീശിയടിച്ച ഉംപുണ്‍ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ബംഗാളിലെ 60 ശതമാനം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
Post Your Comments