Latest NewsNewsInternational

ആശങ്കപ്പെടുത്തി പ്രവാസി മലയാളികളുടെ മരണം; ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ഇസ്മാഈല്‍ അബൂദാവൂദ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ഏരിയ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു

റിയാദ്; ആശങ്കപ്പെടുത്തി പ്രവാസി മലയാളികളുടെ മരണം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജുബൈലില്‍ മരിച്ചു,, ഫാറോക്ക് കടലുണ്ടി മണ്ണൂര്‍ പാലക്കോട് വീട്ടില്‍ അബ്‍ദുല്‍ അസീസ് മണ്ണൂര്‍ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഇദ്ദേഹം ഇസ്മാഈല്‍ അബൂദാവൂദ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ഏരിയ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദിൽ ജുബൈല്‍ മുവാസത്ത് ആശുപത്രിയി ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു,, സൗദി ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റി അംഗവും ജുബൈല്‍ വൈസ് പ്രസിഡന്‍റുമായിരുന്നു അബ്‍ദുല്‍ അസീസ്. ഭാര്യ ജൂബി, മകള്‍ സന മറിയം എന്നിവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മകന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ് റസീന്‍ നാട്ടില്‍ പഠിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button