കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുണ്ടായ വെളളപ്പൊക്കത്തില്‍ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെളളം കയറി,, കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്,, ഇതിനെ തുടര്‍ന്ന് മല്ലികാ സുകുമാരനെ അഗ്നിരക്ഷാ സേന എത്തി ബോട്ടില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ.
എന്നാൽ നിലവില്‍ ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലാണ് മല്ലിക സുകുമാരന്‍ ഇപ്പോഴുളളത്,, കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളിലാണ് കരമനയാറ്റില്‍ നിന്ന് വെളളം കയറിയത്,, കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന കനത്ത മഴയില്‍ കരമനയാറും കിളളിയാറും കരകവിഞ്ഞ് ഒഴുകിയിരുന്നതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇത്തവണ അഗ്നിരക്ഷാസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നാണ് വീടുകളിലുളളവരെ കരയിലേക്ക് മാറ്റിയത്,, 2018ലും ഈ ഭാഗത്ത് വെളളം കയറിയതിനെ തുടര്‍ന്ന് മല്ലിക സുകുമാരന്‍ അടക്കമുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു,, അന്ന് നാട്ടുകാര്‍ വാര്‍പ്പിലിരുത്തിയാണ് മല്ലികാ സുകുമാരനെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്,, ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു,, മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് നലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത് വീടിന് പിറകിലെ കനാല്‍ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്ന് വര്‍ഷമായി നടപടി ഉണ്ടായിട്ടില്ലെന്നും മല്ലിക വ്യക്തമാക്കി.
Post Your Comments