മസ്കറ്റ് : ഒമാനിൽ നാളെ(ഞായറാഴ്ച്) ഈദുൽ ഫിത്ർ. രാജ്യത്ത് മൂന്നു ദിവസം പൊതു അവധിയും 301 പ്രവാസികൾ ഉൾപ്പെടെ 797 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് ഉത്തരവിട്ടു. സർക്കാർ, സ്വകാര്യാ സ്ഥാപനങ്ങൾക്കാണ് മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്കു ശേഷം ബുധനാഴ്ച മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും.
കോവിഡ് 19നെ തുടർന്ന് ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും ഒമാൻ സുപ്രീം കമ്മറ്റി കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാൽ പെരുനാൾ നമസ്കാരവും , ആഘോഷവും ഒത്തുചേരലുകളുമില്ലാത്ത ചെറിയ പെരുനാളിനാണ് ഒമാനിലെ വിശ്വാസികൾ നാളെ സാക്ഷ്യം വഹിക്കുന്നത്.
Post Your Comments