KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷത്തിലേക്ക്: കൂടുതൽ ജാഗ്രത

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷത്തിലേക്ക്. കോ​വി​ഡ് സമയത്ത് കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന് 88,640 ആ​ളു​ക​ളാണ് എത്തിയത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി 7,303 പേ​രും തു​റ​മു​ഖം വ​ഴി 1,621 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി 76,608 പേ​രും റെ​യി​ൽ​വേ വ​ഴി 3108 പേ​രും സം​സ്ഥാ​ന​ത്ത് എ​ത്തി​യെ​ന്നു സർക്കാർ അറിയിച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 91,084 പേ​ർ  നിരീക്ഷണത്തിൽ കഴിയുന്നു. ഇ​വ​രി​ൽ 90,416 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 668 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Also read : ഗൾഫ് രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു , ഒരാഴ്ചക്കിടെ മരണം 13

ശ​നി​യാ​ഴ്ച 182 പേ​രെ​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 52,771 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്മെ​ന്‍റ​ഡ് സാ​ന്പി​ൾ ഉ​ൾ​പ്പെ​ടെ) സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ല​ഭ്യ​മാ​യ 51,045 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വാ​യി. സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​ന്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 7,672 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 7,147 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 2,026 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധന നടത്തിയത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button