UAELatest NewsNewsGulf

‘ പെരുന്നാള്‍ ആഘോഷം ഇക്കുറി വീടിനകത്ത് തന്നെ’; ജാഗ്രത കൈവിടരുതെന്ന് യു.എ.ഇ

ദുബായ് : പെരുന്നാള്‍ ആഘോഷങ്ങില്‍ ജാഗ്രത കൈവിടരുതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍.

കോവിഡ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വലിയ വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുള്ളത്. രോഗപ്രതിരോധകാര്യത്തില്‍ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറണം. ഇതുവരെ കാണിച്ച ജാഗ്രതയില്‍ അഭിമാനമുണ്ട്. വൈറസ് വിട്ടകലുംവരെ ഇതേ ജാഗ്രത തുടരണമെന്നും ആഘോഷം ഇക്കുറി വീടിനകത്തു തന്നെയാക്കണമെന്നും ഷെയ്ഖ് മുഹമ്മദ് നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button