നോമ്പ് കാലത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവമാണിത്. കണ്ണൂർ സ്പെഷൽ വെള്ള പോള.
ചേരുവകൾ
പുഴുങ്ങലരി – 1 കപ്പ്
പച്ചരി – 1 കപ്പ്
പപ്പടം – 2
യീസ്റ്റ് – 1/2 ടീസ്പൂൺ
തേങ്ങാ വെള്ളം – 1 കപ്പ്
പഞ്ചസാര – 5 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 തരം അരി ചേർത്ത് കുതിരാൻ ആവശ്യമായ ഇളം ചൂട് വെള്ളം ചേർത്ത് കൊടുക്കാം. ഇത് ഒരു 6 മണിക്കൂർ കുതിർത്തു വയ്ക്കാം.
ഇനി ഒരു പാത്രത്തിൽ രണ്ടു പപ്പടം, തേങ്ങാവെള്ളം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അഞ്ച് മിനിറ്റ് വയ്ക്കാം.
ഇനി കഴുകി വെച്ച അരിയിലേക്ക് പപ്പടം മിക്സ് ചേർത്ത്, ഉപ്പ്, ചേർത്ത് അരച്ചെടുക്കാം.
അരച്ച മാവ് ഒരു മണ്ണിന്റെ കുടുക്കയിൽ അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ ഒഴിച്ചു അഞ്ചോ, ആറു മണിക്കൂർ പൊങ്ങാൻ വയ്ക്കാം.
പൊങ്ങിയ മാവ് ഒരു നെയ് പുരട്ടിയ സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിലേക്ക് മുകളിൽ നിന്നും പത കോരി ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കാം. എല്ലാം കൂടി യോജിപ്പാക്കാതെ മുകളിൽ നിന്നുള്ള പത എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആറ് മിനിറ്റു കൊണ്ട് വെന്തു കിട്ടും.
Post Your Comments