ഒരു വലിയ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവരുന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്ന അലംകൃത. എന്റെ അച്ഛൻ വരുന്നു എന്ന് സന്തോഷത്തോടെ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കവച്ചിരിക്കുന്നത്.
വീഡിയോയുടെ താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. തിരിച്ചെത്തി, തന്റെ റാണിയ്ക്കും രാജകുമാരിക്കുമൊപ്പം ക്വാറന്റൈൻ ദിനങ്ങൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നാണ് പൃഥ്വിയുടെ കമന്റ്. നിങ്ങളെക്കാൾ ശക്തരായ ആരേയും എനിക്കറിയില്ലെന്ന കമന്റുമായി പൂർണിമയും എത്തി. ഉമ്മ ദാദ എന്നാണ് സുപ്രിയ പറഞ്ഞത്.
ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിൽ പോയ പൃഥ്വിരാജും സംഘവും ലോക്ക്ഡൌൺ മൂലം അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോഴിതാ ഇവർ ഇന്ന് നാട്ടിലേക്ക് എത്തുകയാണ്. നടനും സംവിധായകനുമടക്കം 58 അംഗ സംഘമാണ് ജോർദാനിൽ നിന്നും ഇന്ന് തിരിച്ചെത്തുന്നത്.
Post Your Comments