Latest NewsIndia

രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് വിദ്യാർത്ഥികളെ ബസ്സുകളിൽ അയച്ചതിന് 36 ലക്ഷം ബിൽ ഇട്ട് കോൺഗ്രസ്, നാടകം നിർത്താൻ പ്രിയങ്കയോട് മായാവതി

കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ആയിരം ബസുകൾ വിട്ടു നൽകാമെന്ന് അവകാശപ്പെട്ട അതേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ ആണ്, രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് വിദ്യാർത്ഥികളെ ബസ്സുകളിൽ അയച്ചെന്ന പേരിൽ 36 ലക്ഷം ബിൽ അയച്ചിരിക്കുന്നത്

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളുടെ പേരിൽ കോൺഗ്രസ് നാടകം കളിക്കുകയാണ് എന്ന വിമർശനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ ബിഎസ്‌പിയുടെ നേതാവും, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി രംഗത്തു വന്നു.കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ആയിരം ബസുകൾ വിട്ടു നൽകാമെന്ന് അവകാശപ്പെട്ട അതേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ ആണ്, രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് വിദ്യാർത്ഥികളെ ബസ്സുകളിൽ അയച്ചെന്ന പേരിൽ 36 ലക്ഷം ബിൽ അയച്ചിരിക്കുന്നത് എന്നാണ് മായാവതിയുടെ വിമർശനം.

ഒരു വശത്ത് മനുഷ്യത്വം പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷി മറുഭാഗത്ത് അമിത ചാർജ്ജ് ഈടാക്കി വിദ്യാർത്ഥികളെ അയൽ സംസ്ഥാനത്തേക്ക് അയയ്ക്കുന്നതിലെ നൈതികത എന്താണ് എന്നാണ് മായാവതിയുടെ ചോദ്യം.രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടിനെയും മായാവതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരം ഒരവസ്ഥയിൽ അമിത ചാർജ്ജ് ഈടാക്കി അയൽ സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്ന രാജ്യസ്ഥാൻ മുഖ്യമന്ത്രിക്ക് അല്പം പോലും മനുഷ്യത്വം ഇല്ലെന്നാണ് മായാവതി ആരോപിക്കുന്നത്. അയൽ സംസ്ഥാനങ്ങൾക്കിടയിൽ ഇത്രയും അധഃപതിച്ച രാഷ്ട്രീയ നാടകം കളിക്കുന്നത് സങ്കടകരമാണ് എന്നും മായാവതി കുറ്റപ്പെടുത്തി.

ഇടുക്കിയിലെ വികാരി കുടുങ്ങിയത് മൊബൈൽ നന്നാക്കാൻ കൊടുത്തതോടെ, വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച ശേഷം വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് വിനയായി : മൊബൈലിൽ ഉള്ളത് നിരവധി ദൃശ്യങ്ങൾ

അതേ സമയം പ്രിയങ്കയുടെ ആയിരം ബസ് എന്ന പ്രഹസനത്തെ വിമർശിച്ചതിന് മഹിളാ കോൺഗ്രസ് നേതാവും റായ്ബറേലി എംഎൽഎയുമായ അദിതി സിംഗിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തു. യോഗി ആദിത്യനാഥ് സർക്കാർ തങ്ങളുടെ കഴിവിന്റെ പരമാവധി ജനങ്ങൾക്കായി ചെയ്യുന്ന വേളയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ വില കുറഞ്ഞ വേലകൾ കാണിക്കരുതെന്നായിരുന്നു അദിതിയുടെ വിമർശനം.

യോഗി ആദിത്യനാഥിനെ രാജസ്ഥാൻ മുഖ്യമന്ത്രിയും പ്രശംസിച്ചു എന്നും ഓർക്കണം എന്നും അതിദി പ്രതികരിച്ചു.തൊഴിലാളികൾക്ക് വേണ്ടി ആയിരം ബസ് എന്ന നുണ, കോൺഗ്രസ് നേതൃത്വം പറയുന്ന ക്രൂരമായ ഒരു നുണ മാത്രമാണെന്നായിരുന്നു പ്രിയദർശിനി കോൺഗ്രസ് നാഷണൽ വിങ് നേതാവായ അതിദിയുടെ പ്രതികരണം. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎൽഎ കൂടിയാണ് അതിഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button