കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കുന്ന ആപ്പിന് പേരിടാമോ എന്ന ചോദ്യവുമായി കേരള പോലീസ്. ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകുമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
Read also: ആഭ്യന്തര വിമാനയാത്രയ്ക്ക് ഒരുങ്ങി കൊച്ചി വിമാനത്താവളം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളാപോലീസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു മൊബൈൽ ആപ് തയ്യാറാക്കുക്കുകയാണ്. പ്രസ്തുത ആപ്പിന് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നയാൾക്ക് സംസ്ഥാന പോലീസ് മേധാവി പാരിതോഷികം നൽകും.
എൻട്രികൾ 2020 മെയ് 31നു മുൻപ് cctns.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയയ്ക്കുക.
Post Your Comments