തിരുവനന്തപുരം : ബിവറേജസ് ഔട്ട്‍ലെറ്റിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം നടത്തുന്നു. ഔട്ട്‍ലെറ്റിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജ് നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക് പേജിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ച് പണം മുന്‍കൂറായി അടച്ചാല്‍ മദ്യം ലഭിക്കുമെന്നാണ് വാഗ്ദാനം. എടിഎം കാർഡ് നമ്പറും പിന്നീട് ഫോണിലേക്ക് വരുന്ന ഒടിപിയും നൽകണം ശേഷം 40 മിനിറ്റിനകം മദ്യം ഡെലിവറി ചെയ്യുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
കേരള സ്റ്റേറ്റ് ബിവറേജസ് ഔട്ട്‍ലെറ്റ് കോര്‍പറേഷന്‍ എന്ന പേരിലാണ് വ്യാജ ഫേസ് ബുക്ക് പേജ്. മെയ് 14ആം തിയ്യതിയാണ് മദ്യം ഹോം ഡെലിവെറിയുണ്ട് എന്ന പേരില്‍ പോസ്റ്റ് ഇട്ടത്. അതിന് മുന്‍പോ അതിന് ശേഷമോ ഒരു പോസ്റ്റുമില്ല. പ്രത്യക്ഷത്തില്‍ നിന്ന് വ്യാജം എന്ന് വ്യക്തമാകുന്ന പോസ്റ്റാണിത്. ബിവറേജസ് കൊച്ചി ഓഫീസെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. വിളിക്കുമ്പോള്‍ എവിടെ നിന്നാണെന്നോ ആരാണെന്നോ ചോദിക്കാതെ മുന്‍കൂര്‍ പൈസ അടയ്ക്കാനാണ് കിട്ടുന്ന നിര്‍ദേശം.
Post Your Comments