ഹൈദരാബാദ് : തെലങ്കാനയില്‍ മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയായ വിജയകുമാർ (64) ആണ് മെയ് 17 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. എന്നാൽ മരിച്ച
വിജയകുമാർ കോവിഡ് ബാധിതനായിരുന്നില്ല.
വിജകുമാറിന്റെ മരണാനന്തര ചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേരില്‍ 66 വയസുള്ള ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങള്‍.
അതേസമയം ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഹൈദരാബാദ് ജില്ല ഒഴികെ മറ്റുള്ള ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തിരികെ വന്നികൊണ്ടിരിക്കെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലും രോഗം കൂടുതല്‍ വ്യാപിക്കുന്നുണ്ട്. നിലവില്‍ 99 പേര്‍ക്കാണ് ഹൈദരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments