തിരുവനന്തപുരം • സംസ്ഥാനത്ത് വെള്ളിയാഴ്ച 42 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം കേസുകള്‍ പോസിറ്റീവാകുന്നത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 , കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതം ഇങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരേ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേരാണ് ചികിത്സയിലുള്ളത്. 512 പേര്‍ രോഗമുക്തരായി. നാല് മരങ്ങങ്ങളുമുണ്ടായി.
84288 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര്‍ വീടുകളിലോ സ്ഥാപന ക്വാറന്റൈന് കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments