Latest NewsUAENewsGulf

യു.എ.ഇയില്‍ വേനൽക്കാല അവധി പ്രഖ്യാപിച്ചു

ദുബായ് • സർക്കാർ, സ്വകാര്യ സ്കൂളുകളിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേനൽക്കാല അവധി ജൂലൈ 2 ന് ആരംഭിക്കും.

വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, സർക്കാർ സ്കൂളുകൾക്കൊപ്പം മന്ത്രാലയ പാഠ്യപദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളും കോവിഡ് -19 മഹാമാരി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും നിശ്ചയിച്ച പ്രകാരം അവരുടെ വേനല്‍ക്കാല ആരംഭിക്കും.

ഒരാഴ്ചയ്ക്ക് ശേഷം അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവധിക്കാലം ആരംഭിക്കുമെന്നും അവർക്ക് അവസാന പ്രവൃത്തി ദിവസം ജൂലൈ 9 ആയിരിക്കും എന്നും അധികൃതർ സ്ഥിരീകരിച്ചു.

നേരത്തെ പ്രഖ്യാപിച്ച യഥാർത്ഥ തീയതികളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് അതിൽ പറയുന്നു.

അതേസമയം, സ്കൂളുകൾ ഒരു ഓൺലൈൻ പഠനത്തിലേക്ക് മാറി. വിദ്യാർത്ഥികൾ അധ്യാപകരുമായി തത്സമയ സെഷനുകൾ നടത്തുകയും പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പഠിക്കുകയും ചെയ്യുന്നു.

സെപ്റ്റംബറിൽ ആരംഭിക്കാൻ പോകുന്ന 2020-2021 അധ്യയന വർഷത്തെക്കുറിച്ച് അവലോകനം നടത്തി വരികയാണെന്ന് മന്ത്രലയാലം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ ആരോഗ്യ സ്ഥിതിയും മുൻകരുതൽ നടപടികളും അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കും.മുമ്പത്തെ തീരുമാനത്തിന് അനുസൃതമായി എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദൂര പഠന സംവിധാനം നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതുവരെ പ്രാബല്യത്തിൽ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button