Latest NewsMollywoodNewsIndia

മലയാളത്തിന്റെ നടന വിസ്‌മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ

ചെന്നൈ: മലയാളത്തിന്റെ നടന വിസ്‌മയം മോഹൻ ലാലിന് ഇന്ന് 60–ാം പിറന്നാൾ. ലോക്ക് ഡൗണായതിനാൽ ആഘോഷമില്ലാതെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം മോഹൻലാൽ ഇന്നു പിറന്നാളുണ്ണും. മകൾ വിസ്മയ വിദേശത്താണ്.

രണ്ട് മാസത്തോളമായി ചെന്നൈയിൽ കഴിയുന്ന ലാൽ പിറന്നാളിനു കൊച്ചിയിൽ അമ്മയുടെ അടുത്തെത്താമെന്നു കരുതിയെങ്കിലും ലോക്ക് ഡൗൺ നീട്ടിയതോടെ യാത്ര മാറ്റിവച്ചു. ലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ്. അമ്മയ്ക്കൊപ്പം ആന്റണി പെരുമ്പാവൂർ‌ സദ്യയുണ്ണും. ലാൽ ഫാൻസ് അസോസിയേഷനും ഇന്ന് ആഘോഷങ്ങൾ നടത്തുന്നില്ല. 2 ദിവസമായി ലാലിന്റെ സൗഹൃദവലയത്തിലുള്ളവർക്കെല്ലാം അവർ സദ്യ എത്തിച്ചു കൊടുത്തിരുന്നു.

ALSO READ: കുവൈത്തില്‍ പൊതുമാപ്പിന്​​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്നെത്തും

ഇന്നു വിവിധ ന്യൂസ് ചാനലുകളിലൂടെ അദ്ദേഹം സ്നേഹിക്കുന്നവരുമായി ആശയ വിനിമയം നടത്തും. പിറന്നാൾ ആശംസ നേർന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളുമായി ലാൽ ഇന്നലെ സംസാരിച്ചു. 40 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന മോഹൻലാൽ ലോക്ക് ഡൗണിനു ശേഷമുള്ള സിനിമ ഇന്നലെ പ്രഖ്യാപിച്ചു. സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം ഇനി അഭിനയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button