കൊല്ലം: കേന്ദ്ര സർക്കാരിന്റെ പാക്കേജിൽ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന വേണമെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭരത് അഭിയാൻ പാക്കേജിൽ സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുളള 2,70,000 കോടി രൂപയുടെ വായ്പ പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പരിഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി അനുരാഗ് സിങ് താക്കൂർ, കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ എന്നിവർക്ക് നിവേദനം നൽകി. ബാങ്കുകളിൽ നിന്നും കശുവണ്ടി വ്യവസായികൾക്ക് വായ്പ ലഭിക്കുന്നതിനായി എംപി ഉൾപ്പെടെയുളള ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments