തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സിഐയെ സസ്‌പെന്‍ഡ് ചെയ്‌തു. വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന്റെ പേരില്‍ അഴിരൂര്‍ സി.എ രാജ്കുമാറിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. യുവതി വഴങ്ങാതായതോടെ ഇയാള്‍ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി സിഐയുടെ ഫോണ്‍ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യുകയും പരാതി നല്‍കുകയുമായിരുന്നു.
നേപ്പാളിന്‍റെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പിന്നില്‍ ചൈനയെന്ന് സൂചന
ഈ മാസം എട്ടിന് വീടിനടുത്തുള്ള ഫ്ലോര്‍ മില്ലിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയെ ഹെല്‍മറ്റില്ലാത്തതിനാല്‍ സിഐ തടഞ്ഞിരുന്നു. തുടര്‍ന്ന് വിളിക്കുമ്പോള്‍ വന്ന് പിഴ അടച്ചാല്‍ മതി എന്ന് പറഞ്ഞ് യുവതിയുടെ നമ്പര്‍ വാങ്ങി വിട്ടയച്ചു.പിന്നീട് യുവതിയെ ഫോണ്‍ വിളിച്ച സി.ഐ രാജ്കുമാര്‍ തന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ ഫൈന്‍ ഒഴിവാക്കി തരാമെന്ന് പറഞ്ഞതായാണ് പരാതിക്കാരിയുടെ ആരോപണം.
ശബ്ദ രേഖ സഹിതം യുവതി ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്‍കി. അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് രാജ് കുമാറിനെ ഐ.ജി സസ്പെന്‍റ് ചെയ്തത്. നേരത്തെ വെഞ്ഞാറമൂട് എസ്.ഐ ആയിരിക്കെ പ്രതിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ്കുമാറിന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.
Post Your Comments