USALatest NewsNews

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മരണം ഒരു ലക്ഷത്തിലേക്ക്; രോഗ വ്യാപനത്തിൽ വൻ കുതിപ്പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. 94,962 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,70,076 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,099 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔദ്യോഗിക കണക്ക്.

ALSO READ: ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എത്തുന്നത് ഇന്ത്യയ്ക്ക് മികച്ച നേട്ടം; ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ

അതേസമയം, അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,413 മ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ന്യൂ​യോ​ര്‍​ക്ക് -168 , മ​സാ​ച്യു​സെ​റ്റ്സ്-128, മി​ഷി​ഗ​ണ്‍- 133, ന്യൂ​ജേ​ഴ്സി- 156, കാ​ലി​ഫോ​ര്‍​ണി​യ – 87, ഇ​ല്ലി​നോ​യി​സ്- 146 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button