Latest NewsUAENewsGulf

കോവിഡ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായിയിൽ മരിച്ചത്. രാഴ്ചയായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന കാസർകോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. . 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് നടപടികള്‍ക്ക് അനുസരിച്ച് മൃതദേഹം സംസ്കരിക്കും.

Also read : ബ്രേക്ക് ദ ചെയിൻ; കോവിഡിനെ തുരത്താൻ “​കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍’ തീർത്ത് ആ​രോ​ഗ്യ​വ​കു​പ്പ്

സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. സനാഇ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്ന കൊ​ല്ലം ചീ​ര​ങ്കാ​വ് സ്വ​ദേ​ശി​നി ലാ​ലി തോ​മ​സ്(54) ആ​ണ് മ​രി​ച്ച​ത്. ​ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. വൈ​കു​ന്നേ​ര​ത്തോ​ടെ മരിക്കുകയായിരുന്നു. ഭ​ര്‍​ത്താ​വ് : തോ​മ​സ് മാ​ത്യു, മ​ക​ള്‍ : മ​റി​യാ​മ്മ തോ​മ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button