റിയാദ് • സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. സനാഇയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്നു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞു. വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ഭര്‍ത്താവ് : തോമസ് മാത്യു, മകള്‍ : മറിയാമ്മ തോമസ്.
Post Your Comments