കൊച്ചി • ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടൻ – കൊച്ചി (AI 130) വിമാനത്തിൽ 186 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷൻമാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും 3 മുതിർന്ന പൗരൻമാരും ഇതിൽ ഉൾപ്പെടുന്നു.
യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ – 8
എറണാകുളം-38
ഇടുക്കി – 1
കണ്ണൂർ – 13
കാസർഗോഡ് – 1
കൊല്ലം-8
കോട്ടയം – 22
കോഴിക്കോട്-13
മലപ്പുറം – 9
പാലക്കാട് – 10
പത്തനംത്തിട്ട – 7
തിരുവനന്തപുരം – 25
വയനാട്- 4
തൃശ്ശൂർ – 22
മറ്റ് സംസ്ഥാനങ്ങൾ – 5
എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷൻമാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണിക ളാണ്. വിവിധ കോവിഡ് കെയർ സെൻ്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
Post Your Comments